മുടി കറുപ്പിക്കാൻ വിപണിയിൽ നിന്ന് കിട്ടുന്ന മരുന്നുകളും ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു .
നിരന്തരം മുടി കറുപ്പിക്കാന്‍ ഹെയര്‍ഡൈകള്‍ ഉപയോഗിക്കുന്നതു ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.വിപണിയിൽ നിന്ന് ലഭിക്കുന്ന ഹെയർ ഡൈകൾ സ്വയം പരീക്ഷിക്കുന്നവരായിരിക്കും പലരും .
മുടി കറുപ്പിക്കാൻ ഉപയോഗിക്കുന്ന ഹെയർ ഡൈയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തലയോട്ടിയുടെ തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുമെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഇന്റർ നാഷണൽ ജേണൽ ഓഫ് ക്യാൻസറിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.രാസവസ്തുക്കൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം തന്നെ ചെവി, കണ്ണ്, മുഖം എന്നിവിടങ്ങളില്‍ അലര്‍ജിയും വരുത്തും. കൂടാതെ മുടി കൊഴിയുന്നതിനും മുടിയുടെ ആരോഗ്യം നഷ്ടപ്പെട്ട് തിളക്കം ഇല്ലാതാകുന്നതിനും ഹെയർ ഡൈ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
സ്ത്രീകൾ നിരന്തരമായി ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് മൂലം സ്തനാര്‍ബുദത്തിന് കാരണമാകും. 35നും 75നും ഇടക്ക് പ്രായമുള്ള 46709 സ്ത്രീകളിൽ നടത്തിയ സർവ്വേകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഹെയർ ഡൈ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന സ്തനാർബുധം പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വസ്തു ഏതാണെന്ന് ഗവേഷകർ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ ഏകദേശം 5000ത്തിലേറെ രാസവസ്തുക്കള്‍ ഹെയര്‍ഡൈയില്‍ ഉണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക