വൈകുന്നേരം ചായക്കൊപ്പം കഴിക്കാന്‍ കിടിലന്‍ ചക്ക ഉണ്ട തയ്യാറാക്കി നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍
കൂഴച്ചക്കപ്പഴം – ഒരു കപ്പ്
ശര്‍ക്കരപ്പാനി – ഒരു കപ്പ്
പുഴുക്കലരി വറുത്ത് പൊടിച്ചത് – രണ്ട് കപ്പ്
ഏലയ്ക്ക – മൂന്നെണ്ണം
തേങ്ങ – ഒരെണ്ണം
തയ്യാറാക്കുന്ന വിധം
ചക്കപ്പഴം പുഴുങ്ങി അരച്ച് വഴറ്റി ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറും വരെ വഴറ്റിയ തേങ്ങയും അരിപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് വഴറ്റി ചെറുചൂടോടെ ഉണ്ട ഉരുട്ടിയെടുക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക