ഡൽഹി : ഏഷ്യയിലെ ആദ്യ വനിതാ ലോക്കോപൈലറ്റ് എന്ന നേട്ടം സ്വന്തമാക്കി സുരേഖ യാദവ്. സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഓടിച്ചാണ് സുരേഖ ഈ നേട്ടം സ്വന്തമാക്കിയത്.
മുംബൈയിലെ സോലാപൂർ സ്റ്റേഷനും, ഛത്രപതി ശിവജി മഹാരാജ ടെർമിനസിനും ഇടയിലൂടെ ചരിത്രത്തിലേക്കാണ് അവർ ട്രെയിൻ ഓടിച്ചു പ്രവേശിച്ചത്. മാർച്ച് 13 ന് സോലാപൂർ സ്റ്റേഷനിൽ നിന്നും കൃത്യസമയത്ത് തിരിച്ച ട്രെയിൻ ഷെഡ്യൂൾ ചെയ്തതിന് 5 മിനിറ്റ് മുൻപ് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തി.
വന്ദേഭാരത് നാരി ശക്തിയിൽ പ്രവർത്തിക്കുന്നു, വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ വനിതാ ലോക്കോ പൈലറ്റ് ശ്രീമതി സുരേഖാ യാദവിന് അഭിനന്ദനം എന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറ ഗ്രാമത്തിൽ നിന്നുമാണ് സുരേഖ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക