അന്നൊരു കാലത്ത് ഇക്കിളിപ്പടങ്ങളിലൂടെ മലയാളികളുടെ ഇഷ്ട താരമായിരുന്നു ഷക്കീല. അവർ വീണ്ടും മിനിസ്ക്രീനിൽ സജീവമാവുകയാണ്.
സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘സുരഭിയും സുഹാസിനിയും’ എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
പ്രേക്ഷകർ സ്വീകരിച്ച പരമ്പരയിൽ ഷക്കീല എത്തിയതോടെ പരമ്പര ശ്രദ്ധ നേടി . അനുമോൾ സുരഭി എന്ന കഥാപാത്രമായി പരമ്പരയിൽ അഭിനയിക്കുമ്പോൾ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ മല്ലിക സുകുമാരൻ സുഹാസിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇവർക്കൊപ്പം ഊർമ്മിള എന്ന കഥാപാത്രമായാണ് ഷക്കീല പരമ്പരയിൽ അഭിനയിക്കുന്നത്. സുഹാസിനിയോട് ഏറ്റുമുട്ടാൻ എത്തിയിരിക്കുന്ന കഥാപാത്രം ഇപ്പോൾ തന്നെ തകർപ്പൻ ഡയലോഗുകളിലൂടെ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക