ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും . പോഷകങ്ങളെ വേഗത്തിൽ വിതരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ മലബന്ധം അകറ്റുകയും ചെയ്യുന്നു .
ജലാംശം നിലനിർത്താൻ ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്സിഫൈ ചെയ്യാനും ചൂടുവെള്ളം സഹായിക്കുന്നു. ഭക്ഷണശേഷം ചൂടുവെള്ളം കുടിച്ചാൽ ദഹനസമയത്ത് നഷ്ടപ്പെടുന്ന ഫ്ലൂയിഡുകളെ വീണ്ടും നിറച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു മുൻപ് ചൂടുവെള്ളം കുടിക്കുന്നത് ഉപാപചയപ്രവർത്തനങ്ങളെ 32 ശതമാനം വർധിപ്പിക്കും എന്ന് പഠനം തെളിയിക്കുന്നു.
ഗർഭപാത്രത്തിലെ കട്ടിയുള്ള മസിലുകൾക്ക് അയവു വരുത്തി രക്തപ്രവാഹം വർധിക്കാൻ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതു മൂലം സാധിക്കും.
ചൂടുവെള്ളത്തെ വാസോഡൈലേറ്റർ എന്നാണ് വിളിക്കുന്നത്. രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തപ്രവാഹം വർധിപ്പിക്കാനും ചൂടുവെള്ളത്തിന് സാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക