ഓസ്കര് തിളക്കത്തിൽ നിൽക്കുന്ന കീരവാണിയുമായി ചേര്‍ന്ന് ഒരു മലയാള സിനിമയ്ക്കായി പാട്ടുകള്‍ ഒരുക്കുന്നുവെന്ന് ഗാന രചയിതാവും ശ്രീകുമാരൻ തമ്പി. സാമൂഹ്യ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
”ഓസ്കാർ നേടിയ പ്രിയ സ്നേഹിതൻ കീരവാണിക്ക് അഭിനന്ദനം. കീരവാണിയുമായി ചേർന്ന് ഒരു സിനിമയ്ക്ക് അഞ്ചു പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് ദുരന്തത്തിൽ പെട്ടുപോയ ആ ചിത്രത്തിന്റെ ജോലികൾ ഉടനെ പുനരാരംഭിക്കും എന്നാണ് നിർമ്മാതാവ് പറയുന്നത്. മലയാളത്തിൽ മരഗതമണി എന്ന പേരിൽ അറിയപ്പെടുന്ന കീരവാണി തെന്നിന്ത്യൻ സിനിമയെ ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ്. നമുക്ക് അഭിമാനിക്കാം. ലാളിത്യത്തിന്റെയും ആത്മാർഥതയുടെയും പ്രതീകമായ ആ മഹാസംഗീതജ്ഞൻ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ കാലം അനുഗ്രഹിക്കട്ടെ” എന്നും ശ്രീകുമാരൻ തമ്പി പറയുന്നു. കീരവാണിയുടെ പാട്ടുകള്‍ വീണ്ടും മലയാള സിനിമയില്‍ കേള്‍ക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക