2017ല് ഇറങ്ങിയ ക്വീനിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. പിന്നീട് ചെറുതും വലുതുമായി ഒരുപിടി കഥാപാത്രങ്ങൾ ചെയ്തു . സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ തന്റെ ഡാൻസിന്റെയും യാത്രകളുടെയും വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ വൈറലാകാറും ഉണ്ട്.
ഇപ്പോൾ ഇതാ സാനിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ദുബൈ ഡയറീസ് എന്ന ഹാഷ്ടാഗോടെ ആണ് സാനിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സുഹൃത്തുക്കളും ഉണ്ട്. ദുബൈയിൽ അടിച്ചുപൊളിച്ച് ഡാൻസ് ചെയ്യുന്ന സാനിയയെയും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ചിന്നു(ക്വീനിലെ കഥാപാത്രം) ഒരുപാട് മാറിപ്പോയല്ലോ’ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക