അടുക്കളയിൽ മാത്രമായി നിങ്ങളെ അലട്ടുന്ന ചില പ്രശ്നങ്ങൾ ഉണ്ട് . ഉറുമ്പ് ശല്യം,കറി വയ്ക്കുമ്പോൾ നന്നാവുമോ എന്ന ടെൻഷൻ,അടുക്കളയിലെ ദുർഗന്ധം മാറാത്തതിന്റെ വിഷമം..അങ്ങനെ പലതും. ഇതാ ചില പൊടിക്കൈകൾ നിങ്ങൾക്കായി…
അടുക്കള തുടയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അല്പം വിനാഗിരി കൂടി ചേർത്താൽ അടുക്കളയിലെ ദുർഗന്ധം മാറിക്കിട്ടും. ഉള്ളി മുറിക്കുമ്പോൾ കണ്ണുനീർ വരാതിരിക്കാൻ ഉള്ളി റെഫ്രിജറേറ്റിൽ വച്ച് തണുപ്പിച്ച ശേഷം മുറിയ്ക്കുക. എണ്ണ കനച്ച് പോകാതിരിക്കാൻ എണ്ണയിൽ നാലഞ്ച് നെല്ലിൻമണികൾ ഇട്ട് വച്ചാൽ മതി
ബിരിയാണി ഉണ്ടാക്കുമ്പോൾ ചോറ് കട്ടപിടിക്കാതിരിക്കാൻ അല്പം നാരങ്ങാനീര് ഒഴിയ്ക്കുക
മത്തങ്ങ,കാരറ്റ് എന്നിവ കറി വയ്ക്കുമ്പോൾ ഒരു നുള്ള് പഞ്ചസാര കൂടി ചേർത്താൽ സ്വാദ് ഇരട്ടിക്കും.
പാവയ്ക്കായുടെ കയ്പ് കളയാൻ മൂന്ന് ടീസ്പൂൺ വിനാഗിരിയും ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് പുരട്ടി ഏതാനും മണിക്കൂർ വയ്ക്കുക.ശേഷം കഴുകി ഉപയോഗിക്കുക.
അടുക്കളയിലെ ഉറുമ്പ് ശല്ല്യം ഒഴിവാക്കാൻ ഉറുന്ന് ഉള്ളിടത്ത് അല്പം മഞ്ഞൾപ്പൊടി വിതറിയാൽ മതി.
ഇഞ്ചിയും വെളുത്തുള്ളിയും കറിക്ക് ഉപയോഗിക്കുമ്പോൾ തൊലി കളയാതെ ചതയ്ക്കുകയോ അരയ്ക്കുകയോ ചെയ്താൽ ഗുണവും മണവും കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക