കാമുകി ചതിച്ചതിന് നഷ്ടപരിഹാരമായി 25000 രൂപ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി യുവാവ്. പല രീതിയിലുള്ള പ്രണയ പരാജയങ്ങള്‍ പതിവാകുന്നതിനിടയില്‍ പരീക്ഷിക്കാവുന്ന മാതൃകയാണ് പ്രതീക് ആര്യന് എന്ന യുവാവ് ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്.
പ്രണയത്തിലായതിന് പിന്നാലെ തന്നെ കാമുകിയും യുവാവും ചേര്‍ന്ന് ഒരു ജോയിന്റ് അകൗണ്ട് തുടങ്ങിയിരുന്നു. എല്ലാ മാസവും 500 രൂപ വീതം ഈ അകൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. പ്രണയ ബന്ധത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ക്ക് ആ പണം മുഴുവനായി എടുക്കാമെന്നതായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന ധാരണ.
ഹൃദയ തകര്‍ച്ചയ്ക്കുള്ള ഇന്‍ഷുറന്‍സ് ഫണ്ട് എന്നായിരുന്നു ഇതിന് ഇവര്‍ നല്കിയ പേര്. ഇതനുസരിച്ച് കാമുകി ചതിച്ചതോടെ ഇന്‍ഷുറന്‍സ് തുക യുവാവിന് ലഭിക്കുകയായിരുന്നു. പ്രണയം പരാജയമായതിന് പിന്നാലെ പ്രതികരാം ചെയ്യാനിറങ്ങുന്നവര്‍ കര്‍ശനമായും പിന്തുടരേണ്ട മാതൃകയാണ് ഇതെന്നാണ് പ്രതീക് ആര്യന്റെ ട്വീറ്റിന് ലഭിക്കുന്ന പ്രതികരണം. വലിയ കൈയടിയാണ് യുവാവിന്റെ ഈ ഐഡിയയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക