ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ അമ്മ സുനന്ദ ഷെട്ടി കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ ഓപ്പറേഷനെക്കുറിച്ചോർത്ത് വിഷമത്തിലാണ് താരം.
മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു സുനന്ദയുടെ ശസ്ത്രക്രിയ. ഇപ്പോഴിതാ അമ്മയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നുംഅവർ ശക്തയായ സ്ത്രീയാണെന്നും ശിൽപ പറയുന്നു.
“അമ്മ സര്‍ജറിയില്‍ കൂടി കടന്നു പോകുന്നത് കണ്ടു നില്ക്കുന്ന ഏതൊരു കുട്ടിയ്ക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മ കടന്നു പോകുന്ന കഷ്ടതകളെ നേരിടുന്ന രീതി കാണുമ്ബോള്‍ എനിക്ക് അത്ഭുതവും അഭിമാനവുമാണ് തോന്നുന്നത്” അമ്മ ഡോക്ടര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് താരം കുറിച്ചു.
ശില്പയുടെ സഹോദരി ഷമിത ഷെട്ടിയും കുറിപ്പിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. “അതെ നമ്മുടെ അമ്മ വളരെ ശക്തയാണ്” എന്ന് ഷമിത കുറിച്ചു. രവീണ ടാണ്ടന്‍, ഫാറ ഖാന് എന്നിവരും അമ്മ ആരോഗ്യത്തോടെ തിരിച്ചുവരാനുള്ള ആശംസകള്‍ അറിയിക്കുന്നുണ്ട്. സര്‍ജറി ചെയ്യാനുള്ള സ്ഥിതി എന്താണെന്ന് ഇതുവരെ വ്യക്തമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക