Home GOSSIP ഭർത്താവ് വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ‘ഐ ലവ് യു’ പറയുന്നത് ശരിയാണോ? തുറന്നടിച്ച്...

ഭർത്താവ് വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ‘ഐ ലവ് യു’ പറയുന്നത് ശരിയാണോ? തുറന്നടിച്ച് ബാലയുടെ ഭാര്യ എലിസബത്ത്

ജീവിതത്തിലെ ഏറെ പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെ കടന്നുപോകുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശങ്ങൾ അയക്കുന്നവരുണ്ടെന്ന് തുറന്നു പറഞ്ഞ് നടന്‍ ബാലയുടെ ഭാര്യ എലിസബത്ത്. മോശം മെസ്സേജ് അയച്ചയാളുകളുടെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ പങ്കുവച്ചായിരുന്നു എലിസബത്തിന്റെ പ്രതികരണം.

വിഷമം സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതെന്നും ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുകയെന്നും എലിസബത്ത് ചോദിക്കുന്നു.

‘‘ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക. ഈ സ്ക്രീൻഷോട്ട് ഇടാൻ കാരണം ഞാൻ പറയാം. ഇയാളുടെ ട്രോൾ ഗ്രൂപ്പിൽ പണ്ടൊരു അഞ്ച് ദിവസം ഞാൻ ഗ്രൂപ്പ്‌ അഡ്മിൻ ആയി ഉണ്ടായിരുന്നു.

എനിക്ക് ട്രോൾ ഗ്രൂപ്പ്‌ എന്നു പറഞ്ഞാൽ ട്രോൾ ഇടാൻ ആണ് ഇഷ്ടം. പക്ഷേ ‘‘ഒന്ന് അഡ്മിൻ ആയി നിൽക്കൂ, ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട’’ എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പിൽ കയറിയതാണ്. അവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ ഞാൻ ഉണ്ടായിരുന്നു.

അതിൽ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി മെസ്സേജ് ചെയ്തിരുന്നു. ഞാൻ അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഈ പറയുന്ന ആൾക്ക് അയച്ചു. ആരാണ് ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോൾ പുള്ളിക്ക് അറിയില്ല എന്നും അതിൽ എന്താണ് ഇത്ര തെറ്റ് എന്നും തിരിച്ചു ചോദിച്ചു.

Also Read :   ഇന്നസെന്‍റിന്‍റെ ആരോഗ്യപുരോഗതി അന്വേഷിച്ച് മന്ത്രി സജി ചെറിയാൻ