വൈകുന്നേരത്തെ നടത്തമോ സൈക്ലിങ്ങോ ജോഗിങ്ങോ ഉറക്കത്തിന് പ്രശ്നമാവില്ലെന്ന് പഠനം . ഉറങ്ങാൻ കിടക്കുന്നതിന് നാലു മണിക്കൂർ മുൻപ് വ്യായാമം ചെയ്യുന്നത് ഉറക്കം തടസ്സപ്പെടുത്തുകയില്ല.
വൈകുന്നേരം അൽപസമയം കായികപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടവർ അവരുടെ ഉറക്കസമയത്തിന്റെ 21.2 ശതമാനം സമയം ഗാഢമായ ഉറക്കത്തിലായിരുന്നു. ഒരു വ്യായാമവും ചെയ്യാത്ത വൈകുന്നേരം ശരാശരി 19.9 ശതമാനം ആയിരുന്നു ഉറക്കസമയം.
വ്യത്യാസം വളരെ ചെറുതാണെങ്കിലും പ്രസക്തമാണെന്ന് ഗവേഷകർ പറയുന്നു. ഗാഢമായ ഉറക്കത്തിന്റെ ഘട്ടം ശാരീരിക ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഉറങ്ങുന്നതിനു മുൻപ് കഠിന വ്യായാമം ചെയ്തവർക്ക് ഉറക്കം വരാൻ പ്രയാസമായിരുന്നു.
മിതമായ വ്യായാമം, കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ചെയ്താൽ പോലും ഉറക്കപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഗവേഷകർ പറയുന്നു. എന്നാൽ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപായി കഠിനവ്യായാമം ചെയ്യരുതെന്നും മുന്നറിയിപ്പ് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക