താന്തോന്നിക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന സിനിമ ഐ സി യു ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് സോഷ്യൽ മീഡിയ പേജ് വഴി പുറത്തു വിട്ടു.
ബിബിൻ ജോർജും ബാബുരാജും മുഖ്യകഥാപാത്രങ്ങളായി സസ്പെൻസ് ത്രില്ലർ കാറ്റഗറി യിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് ഐ സി യു .വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ഇത്.
സന്തോഷ് കുമാറിന്റേതാണ് കഥ , തിരക്കഥ , സംഭാഷണം . സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയുടെ നായികാ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി , ശ്രീകാന്ത് മുരളി , മീര വാസുദേവ് , എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ . ഷിബു സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.
സി ലോകനാഥൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് ലിജോ പോൾ ആണ്. സംഗീതം ജോസ് ഫ്രാങ്ക്ളിൻ , കലാസംവിധാനം- ബാവ .
പ്രതികരിക്കാൻ ഇവിടെ എഴുതുക