ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെടുകയോ തട്ടിപ്പു നടന്നതായി സംശയിക്കുകയോ ചെയ്തതിന്റെ പേരില്‍ കാര്‍ഡ് ബ്ലോക്കു ചെയ്താല്‍ ഏതാണ്ട് എല്ലാ ബാങ്കുകളും ആ കാര്‍ഡ് റദ്ദാക്കും.
അതു കൊണ്ടു തന്നെ അത്തരം കാര്‍ഡുകള്‍ അണ് ബ്ലോക്കു ചെയ്യാനാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ ഡെബിറ്റ് കാര്‍ഡിന് അപേക്ഷിക്കുകയാണു ചെയ്യേണ്ടത്.
അപേക്ഷ ഓണ്‍ലൈന്‍ ബാങ്കിങ് സൈറ്റു വഴിയോ മൊബൈല്‍ ബാങ്കിങ് ആപ്പു വഴിയോ ബാങ്കില്‍ നേരിട്ടു പോയി ഫോം പൂരിപ്പിച്ചു നല്‍കിയോ സമര്‍പ്പിക്കാം. ഇങ്ങനെ ഏതു വിധത്തില്‍ പുതിയ ഡെബിറ്റ് കാര്‍ഡിന് അപേക്ഷിച്ചാലും ഫോണ്‍ വെരിഫിക്കേഷന് എന്ന പേരില്‍ ആരും നിങ്ങളുടെ പഴയ കാര്‍ഡ് വിവരങ്ങള്‍ അന്വേഷിക്കുകയില്ല .
എടിഎമ്മിൽ പോയി ശരിയാക്കാം തുടര്‍ച്ചയായി തെറ്റായ പിന് നല്‍കുന്നതാണ് കാര്‍ഡ് ബ്ലോക്ക് ആകാന്‍ ഇടയാകുന്ന മറ്റൊരു കാരണം . നെറ്റ് ബാങ്കിങില്‍ കാര്ഡുപയോഗിക്കുമ്പോഴാണ് ഇതിനു സാധ്യത കൂടുതല്‍. ഇത്തരത്തില്‍ കാര്‍ഡ് ബ്ലോക്ക് ആയാല്‍ അടുത്തുള്ള എടിഎമ്മില്‍ പോയി ഇത് അണ് ബ്ലോക്കു ചെയ്യാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക