നടൻ കുഞ്ചാക്കോ ബോബനും അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. . നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് പിറന്നത്. ഇപ്പോൾ കുഞ്ചാക്കോ ബോബനെപോലെതന്നെ ജനപ്രിയനാണ് മകൻ ഇസഹാക്കും
ഇസഹാക്കിന്റെ വിശേഷങ്ങൾ നടൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഇസുവിനൊപ്പമുള്ള രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ‘താനോസിനെ ഫിൽറ്റർ കാപ്പി കുടിക്കാൻ സഹായിക്കുന്ന സ്പൈഡർമാൻ’ എന്ന ക്യാപ്ഷനൊപ്പമാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇസഹാക്ക് സ്പൈഡർമാന്റെ മാസ്ക് ധരിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ താനോസിന്റെയും ധരിച്ചിരിക്കുന്നു. കാപ്പി കുടിക്കുന്നതിനായി ഇസഹാക്ക് അപ്പായയുടെ മാസ്ക് മാറ്റികൊടുക്കുകയാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക