തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ ഇടനിലക്കാരനായ അധ്യാപകൻ പിടിയിൽ. വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. അമരവിള എൽ.എം.എസ് സ്കൂളിലെ അറബി അധ്യാപകനാണ് ഷംനാദ്. തട്ടിപ്പ് പുറത്തുവന്നത് മുതൽ ഇയാൾ ഒളിവിലായിരുന്നു.
തട്ടിപ്പ് കേസിലെ മുഖ്യപ്രതി നേരത്തെ അറസ്റ്റിലായിരുന്നു. ടൈറ്റാനിയത്തിൽ ഉദ്യോഗാർത്ഥികളുടെ അഭിമുഖം നടത്തിയ ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പി കഴിഞ്ഞ മാസം പോലീസിൽ കീഴടങ്ങിയിരുന്നു. ലീഗൽ ഡി.ജി.എം തന്നെ നേരിട്ട് ഇടപെട്ട തൊഴിൽ തട്ടിപ്പ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി നീങ്ങുന്നതിനിടെ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങി. ഒടുവിൽ പ്രധാന പ്രതിക്ക് കീഴടങ്ങാൻ അവസരവും നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക