ഏറ്റവും വലിയ അപകടാവസ്ഥയാണ് പൊള്ളലേൽക്കൽ .പൊള്ളലേറ്റാൽ ഉടനെ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ ഇവയാണ്.
പൊള്ളലേറ്റയാളെ അതിന് കാരണമായ വസ്തുവില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക. പൊള്ളിയ ഭാഗം ശുദ്ധജലം കൊണ്ട് കഴുകുക. പൈപ്പ് തുറന്ന് പൊള്ളിയ ഭാഗം അതിന് താഴെ പിടിക്കുന്നതാണ് നല്ലത്.
15-20 മിനിറ്റ് നേരം ഇങ്ങനെ പിടിക്കണം. പൊള്ളിയ ഭാഗം വൃത്തിയുള്ള പോളിത്തീന്‍ കവര്‍ കൊണ്ട് മൂടി ആശുപത്രിയിലേക്ക് കൊണ്ടുപോവുക. പൊള്ളലിനെത്തുടര്‍ന്നുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഓയിന്റ്മെന്റ് മാത്രമേ പൊള്ളിയ ഭാഗത്ത് പുരട്ടാവൂ.
പൊള്ളിയതിന് മുകളില്‍ ഐസ്, പേസ്റ്റ്, മഷി, തേന്‍, കാപ്പിപ്പൊടി തുടങ്ങിയവയൊന്നും പുരട്ടരുത്. അത് പൊള്ളിയ ഭാഗത്ത് പഴുപ്പുണ്ടാകാനും അണുബാധയുണ്ടാകാനും ഇടയാക്കും. പേസ്റ്റിലും മഷിയിലുമുള്ള രാസവസ്തുക്കള്‍ പൊള്ളിയ ചര്‍മത്തിലൂടെ എളുപ്പത്തില്‍ ഉള്ളില്‍ കടന്നാണ് അണുബാധയുണ്ടാകുന്നത്.
ചികിത്സ നല്‍കുന്നതിന് മുന്‍പ് ഇത് നീക്കം ചെയ്യുക എന്നത് വളരെ ശ്രമകരമാണ്. പോള പൊട്ടിക്കരുത് അണുബാധയുണ്ടാകും പൊള്ളലേല്ക്കുമ്പോള് കോശകലകളിലെ ജലാംശം വലിയ തോതില്‍ നഷ്ടപ്പെടും. ഇത് കോശങ്ങള്‍ക്കിടയില്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ശരീരത്തില്‍ പോളയുണ്ടാകാം.
ഇത് പൊട്ടിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കും. പൊട്ടിപ്പോകാതിരിക്കാന്‍ പോള പൂര്‍ണമായും മറയുന്ന രീതിയില്‍ വൃത്തിയുള്ള തുണികൊണ്ട് മൂടി അയഞ്ഞ രീതിയില്‍ കെട്ടുന്നതാണ് നല്ലത്. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക് ക്രീം പുരട്ടാം. ആവിയും ചൂടുവെള്ളവും പൊള്ളല്‍ തീവ്രത കൂട്ടും ആവി, ചൂടുവെള്ളം എന്നിവ കൊണ്ടുണ്ടാകുന്ന പൊള്ളലിന് തീവ്രത കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക