കൊച്ചി: ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2018 എവരി വൺ ഈസ് ഹീറോ’ ഏപ്രിൽ 21 ന് റിലീസ് ചെയ്യും. നീണ്ട കാലത്തെ ചിത്രീകരണം വൻ താരനിര എന്നിവയെല്ലാം ചേർന്നാണ് 2018 ലെ പ്രളയ ദിനങ്ങളെ വീണ്ടും സ്ക്രീനിലേക്ക് കൊണ്ടുവരുന്നത്. നേരത്തെ പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
വേണു കുന്നപ്പള്ളി, സി കെ പദ്മകുമാർ , ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ , ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ , ലാൽ , നരേൻ , സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, ജൂഡ് ആന്തണി ജോസഫ്, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമജനും ചിത്രത്തിനായി തിരക്കഥയെഴുതുന്നുണ്ട്. കാവ്യ ഫിലിംസും പികെ പ്രൈം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക