അബുദാബി: യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. ദുബായ്, ജബൽഅലി, ലഹ് ബാബ്, ജുമൈറ, സീഹ് അൽ സലാം, അൽമർമൂം, ഹത്ത, ഷാർജ, മദാം, ഹംരിയ, കൽബ, ഫുജൈറ, അബുദാബി, അൽഐൻ എന്നീ സ്ഥലങ്ങളിൽ മഴ ലഭിച്ചു.
മഴ ലഭിച്ചതോടെ ചൂടിൽ കുറവ് രേഖപ്പെടുത്തി. അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരും. നാളെ പകൽ പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചെറിയ തോതിലുള്ള മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക