ദില്ലി: കിരൺ മജുംദാർ-ഷാ ഇൻഫോസിസ് കമ്പനി ബോർഡിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കിരൺ മജുംദാർ ഷാ ഇൻഫോസിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2014 ൽ കമ്പനിയിൽ സ്വതന്ത്ര ഡയറക്ടറായും 2018 ൽ ലീഡ് സ്വതന്ത്ര ഡയറക്ടറായും നിയമിതയായ കിരൺ നോമിനേഷൻ & റെമ്യൂണറേഷൻ കമ്മിറ്റിയിലും ബോർഡിന്റെ റിസ്ക് മാനേജ്മെന്റ് കമ്മിറ്റിയിലും അംഗമായിരുന്നു.
അതേസമയം, നോമിനേഷൻ & റെമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, 2023 മാർച്ച് 23 മുതൽ ഇൻഫോസിസ് ഡി സുന്ദരത്തെ കമ്പനിയുടെ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിച്ചു. 2017 മുതൽ ഇൻഫോസിസിന്റെ ബോർഡിൽ അംഗമാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക