സുപ്രധാനമായൊരു തീരുമാനം കൈക്കൊണ്ട് നടി രശ്മിക മന്ദാന . ‘സാമി സാമി’ എന്ന ഗാനത്തിന് ചുവട് വയ്ക്കില്ലെന്നാണ് രശ്മികയുടെ പ്രഖ്യാപനം .
നിരവധി വട്ടം സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞെന്നും പ്രായമാകുമ്പോള്‍ നടുവേദന വരുമെന്നും നടി പറഞ്ഞു .ട്വിറ്ററിൽ ആസ്ക് മി എനിതിങ് എന്ന സെക്ഷനില്‍ ആരാധകന്റെ ചോദ്യത്തോടായിരുന്നു മറുപടി.
നേരിട്ട് കാണുമ്പോള്‍ താരത്തിനൊപ്പം സാമി സാമി പാട്ടിന് ചുവടുവെയ്ക്കാന്‍ പറ്റുമോ എന്നായിരുന്നു ചോദ്യം. ‘ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്.
എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?’ എന്നായിരുന്നു രശ്മിക നല്കിയ മറുപടി.550 മില്യൺ വ്യൂസ് ആണ് യൂട്യൂബിൽ മാത്രം സാമി സാമി പാട്ടിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക