അടച്ചിട്ടിരിക്കുന്ന ഒരു സ്ഥലത്ത് രണ്ട് സിംഹങ്ങളുടെ ഇടയിൽ പെട്ടാൽ എന്താവും അവസ്ഥ. ജീവൻ ബാക്കിയുണ്ടാകുമോ എന്ന കാര്യത്തിൽ പോലും സംശയം ആണല്ലേ? അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
പാകിസ്ഥാനിൽ നിന്നുള്ള സാഹിദ് ഖിസാർ ഇതുപോലെ മൃഗങ്ങൾക്കൊപ്പമുള്ള അനേകം ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കാറുണ്ട്. മൃഗങ്ങളെ മെരുക്കുന്ന ആളാണ് സാഹിദ് എന്നാണ് മനസിലാകുന്നത്.
എന്നാൽ, അടുത്തിടെ ഭയപ്പെടുത്തുന്ന ഒരു വീഡിയോ ഇയാൾ പങ്ക് വയ്ക്കുകയുണ്ടായി. അതിൽ രണ്ട് പെൺ സിംഹങ്ങളെ അടച്ചിട്ടിരിക്കുന്ന കൂട്ടിലേക്ക് ഇയാൾ ചെല്ലുന്നതാണ് കാണുന്നത്. എന്നാൽ, പിന്നാലെ അതിൽ ഒരു സിംഹം ഇയാളെ ഓടിക്കുന്നു. ഒരു ഭാഗത്ത് ഒതുങ്ങിയ ഇയാളെ പിന്നീട് രണ്ട് സിംഹങ്ങളും ചേർന്ന് അക്രമിക്കുകയാണ്. അയാൾ അവയിൽ നിന്നും കുതറി മാറാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പിന്നാലെ, മറ്റൊരാൾ കൂടി ഇയാളെ സഹായിക്കാൻ വേണ്ടി വരുന്നുണ്ട്.
ഒടുവിൽ ഒരു വിധത്തിൽ സിംഹത്തിന്റെ അക്രമത്തിൽ നിന്നും ഇയാൾ രക്ഷപ്പെടുന്നതാണ് വീഡിയോയിൽ കാണുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക