കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി രംഗത്ത് .
നരേന്ദ്രമോദി കോൺഗ്രസുകാരെക്കാൾ തന്നോട് പരിഗണന കാട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്.
കോൺഗ്രസ് താൻ അർഹിക്കുന്ന വിധത്തിൽ പരിഗണന നൽകിയില്ല എന്ന് പരാതിപ്പെട്ടാണ് ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. പതിറ്റാണ്ടുകളോളം കോൺഗ്രസ് ഇന്ത്യയിൽ അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.
‘മോദിയുടെ അത്താഴ വിരുന്നിലൊന്നും ഞാൻ പങ്കെടുത്തിട്ടില്ല, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. പക്ഷേ അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ഏഴ് വർഷത്തിനിടെ ഞാൻ അവർക്കെതിരെ 70 വർഷത്തെ പ്രസംഗം നടത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹം അതൊക്കെ മറക്കുകയും ഒരു രാഷ്ട്രതന്ത്രജ്ഞനായി പെരുമാറുകയും ചെയ്തുവെന്നും ആസാദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക