എലത്തൂർ ട്രെയിൻ തീ വെപ്പ് കേസിലെ പ്രതിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു നടന്നത്. പ്രതി ഷാരുഖ് സൈഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഇപ്പോൾ ഇയാളുള്ളത്. ഇവിടെ നിന്നാണ് പത്ത് മണിയോടെ കോടതിയിൽ എത്തിക്കുക.
കേന്ദ്ര സർക്കാരുമായി കൈകോർക്കാൻ ആമസോൺ; വിദ്യാർത്ഥികൾക്ക് പുത്തൻ അവസരങ്ങൾ ഒരുങ്ങും
ഇന്ന് തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. വ്യാഴാഴ്ച വിശദമായ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ഷാരൂഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. രക്ത പരിശോധനയിൽ ഇയാൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ശരീരത്തിലേറ്റ പൊള്ളലുകൾ, മുറിവുകൾ എന്നിവക്ക് പ്രത്യേക ചികിത്സ നൽകുന്നുണ്ട്.
പ്രമേഹമുള്ളവര്‍ എന്തുകൊണ്ട് പിസ്ത കഴിക്കണം? കൂടുതലറിയാം
അതേസമയം, ഇപ്പോഴും ഇയാളുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഡൽഹി പോലീസ്. ഇയാൾ ഒരു ഘട്ടത്തിലും മുൻപ് കേരളത്തിലേക്ക് പോയിട്ടില്ലെന്ന കുടുംബത്തിന്റെ വാദത്തോട് പൊലീസിന് യോജിക്കാനും സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക