കേന്ദ്ര സർക്കാരിന്റെ പദ്ധതിയുമായി കൈക്കോർക്കുവാൻ ഒരുങ്ങുകയാണ് ആമസോൺ. ഇതിലൂടെ വിദ്യാർത്ഥികൾക്കായി പുതിയ അവസരങ്ങൾ ഒരുങ്ങും. സർക്കാരിന്റെ സ്റ്റുഡിയോകളിൽ നിന്ന് സിനിമകളും ടിവി ഷോകളും സ്ട്രീം ചെയ്യുവാനും ആമസോൺ വിപണിയിൽ സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പുകൾ നൽകുവാനുമാണ് പുതിയ തയ്യാറെടുപ്പ്.
ഒലിവ് ഓയില്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍
ഇതിനായി പുതിയ കരാറിൽ ഒപ്പുവച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും ആമസോണും ബുധനാഴ്ചയാണ് കരാറിൽ ഒപ്പുവച്ചത്. ആമസോണിന്റെയും പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിന്റെയും പ്രധാന വളർച്ചാ വിപണി കൂടിയാണ് ഇന്ത്യ.
സവാള കൊണ്ട് ചായയോ? സവാള ചായയുടെ ഗുണങ്ങള്‍ പലത്, അറിഞ്ഞിരിക്കൂ
അതേസമയം, പോസ്റ്റ്-പ്രൊഡക്ഷൻ, ആനിമേഷൻ എന്നിവയുടെ പരിശീലന പരിപാടികൾക്കായി നെറ്റ്ഫ്ലിക്സ് കഴിഞ്ഞ വർഷം ഇന്ത്യൻ സർക്കാരുമായി കരാർ ഒപ്പിട്ടതായി വാർത്തകൾ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക