വിവാഹവേഷത്തില്‍ അണിഞ്ഞൊരുങ്ങിയ സുബിയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തില്‍ വന്ന സുബിയുടെ ചിത്രമാണ് ആരാധകരെ ഏറെ ദുഃഖിപ്പിച്ചിരിക്കുന്നത്. വിവാഹവേഷത്തില്‍ സന്തോഷത്തോടെ നില്ക്കുന്ന ഒരു ഫോട്ടോയും ഹൃദയ സ്പര്‍ശിയായ കുറിപ്പുമാണ് ഫേസ്ബുക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.
‘മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ പ്രാവിന്റെ തൂവല്‍ സ്പര്‍ശം അനുഭവിക്കുകയോ ചെയ്യുന്നില്ല, പക്ഷെ അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ട്ടിക്കുന്ന സ്നേഹത്താല്‍ അവരുടെ സാന്നിധ്യം നമ്മള് അറിയുന്നു’ഇതായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം സുബി നേരിട്ട പ്രധാന ചോദ്യമാണ് വിവാഹത്തെ പറ്റി. പറ്റിയ ആളെ കിട്ടിയാല്‍ വിവാഹം ചെയ്യണം എന്നായിരുന്നു സുബിയുടെ മറുപടി. ഈ അടുത്ത കാലത്തായി തന്നെ വിവാഹം ചെയ്യണമെന് പറഞ്ഞ ഒരാള്‍ വന്നിട്ടുണ്ടെന്നും താലി മലക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും ഫെബ്രുവരിയില്‍ കല്യാണം കാണുമെന്നാണ് സുബി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക