പതിനാല് വയസുകാരൻ ബൈക്കോടിച്ചതിന് പിതാവിന് തടവും പിഴയും ശിക്ഷ. കുട്ടിയുടെ പിതാവിനും വാഹന ഉടമയായ യുവതിക്കും ശിക്ഷ അനുഭവിക്കേണ്ടി വരും. കുട്ടിയുടെ പിതാവ് മലപ്പുറം കല്പകഞ്ചേരി കുറുക പൊട്ടേങ്ങല്‍ അബ്ദുല്‍ നസീറിന് (55) മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 25000 രൂപ പിഴയായി ശിക്ഷ വിധിച്ചു.
ബൈക്ക് ഉടമയായ കല്പകഞ്ചേരി കൂട്ടുമൂച്ചിക്കല്‍ ഫൗസിയക്ക് (38) 5000 രൂപ പിഴയാണ് കോടതി ചുമത്തിയത്. ഇരുവരും കോടതി പിരിയും വരെ തടവ് അനുഭവിക്കണമെന്നും മജിസട്രേറ്റ് വിധിച്ചു. അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരനായ വിദ്യാര്‍ഥി റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു.
മുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഉപയോഗിക്കൂ
ഇതേസമയം വാഹന പരിശോധന നടത്തുകയായിരുന്ന മലപ്പുറം എന്‍ഫോഴ്സ്മെന്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് റഫീഖ് കുട്ടിയെ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക