റേഷൻ മണ്ണെണ്ണ ഇല്ലാതാകുന്നു. സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷൻ കാർഡ് ഉടമകളായവർക്ക് ഇനി മുതൽ മണ്ണെണ്ണ ലഭിക്കില്ല. 51.81 ലക്ഷം പേർക്കായിരിക്കും മണ്ണെണ്ണ ലഭ്യമാകാതിരിക്കുക.
വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി സുബി, വേദനയായി ചിത്രം
വൈദ്യുതീകരിക്കാത്ത വീടുകൾ ഉള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായി 6 ലീറ്റർ തുടരും.
മുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഉപയോഗിക്കൂ
അതേസമയം, മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് 3 മാസത്തിലൊരിക്കൽ അര ലീറ്റർ വീതം മണ്ണെണ്ണ ലഭിക്കും. പൊതുവിതരണ സംവിധാനം വഴി നൽകാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന 3 മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ 3888 കിലോ ലീറ്ററിൽ നിന്ന് 1944 കിലോ ലീറ്ററായി കുറച്ച സാഹചര്യത്തിലാണു നീല, വെള്ള കാർഡ് ഉടമകൾ ആദ്യമായി മണ്ണെണ്ണ വിഹിതത്തിൽ നിന്നു സ്ഥിരമായി പുറത്താകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക