ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങൾക്ക് ആശ്വാസമായി ലൈഫ് പദ്ധതി. ലൈഫ് മിഷനിലൂടെ നിർമിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ഫ്ലാറ്റിലെ 44 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറും.
നോമ്പുതുറക്ക് അടിപൊളി നെയ്യ്പ്പത്തിരി തയാറാക്കാം
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയുടെ ഭാഗമായാണ് ചടങ്ങുകൾ നടക്കുന്നത്. ഇതുവരെ 3,39,822 ഗുണഭോക്താക്കള്‍ ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ മുതല്‍ ഇതുവരെ 54,430 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 60,160 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ദുസ്വപ്നങ്ങള്‍ കാണാറുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും അറിയാം
കൂടാതെ 25 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്നീ പഞ്ചായത്തുകളില്‍ പദ്ധതിയിലൂടെ ഭവനങ്ങൾ നിർമ്മിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സബ്സിഡിയോടെ കെട്ടിടത്തില്‍ സൗരോര്‍ജ പ്ലാന്റുകള്‍ അനെര്‍ട് സ്ഥാപിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിര്‍മാണം നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക