രാജ്യത്ത് പ്രതിദിനം കുതിച്ചുയരുകയാണ് കോവിഡ് ബാധിതരുടെ എണ്ണം. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനങ്ങളിൽ അവലോകന യോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് സംസ്ഥാനങ്ങളിൽ യോഗം ചേരുന്നത്.
ട്വിറ്റർ ലോഗോയിൽ വീണ്ടും മാറ്റം വരുത്തി സിഇഒ ഇലോൺ മസ്ക്
ജില്ലാ തലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും, ജില്ല ഭരണകൂടത്തിന്റെയും യോഗം ചേർന്ന് തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യുവാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചിരുന്നു. യോഗത്തിൽ കോവിഡ് വ്യാപനത്തിൽ അതീവ ജാഗ്രത പുലർത്തുവാൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
മുപ്പത് കഴിഞ്ഞവര്‍ പതിവായി ഈ ഭക്ഷണങ്ങള്‍ കഴിക്കുക
ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കോവിഡ് കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനത്ത് 733 പുതിയ കോവിഡ് കേസുകളാണ് റിപോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്കാകട്ടെ ഇരുപത് ശതമാനത്തിന് മുകളിലെത്തി. കോവിഡ് വ്യാപനത്തിനെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് നിൽക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക