മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്വൻ’ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചതാണ്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘പൊന്നിയിൻ സെല്‍വന്റെ’ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്വൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വനി’ലെ ‘വീര രാജ വീര’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടത്. ‘പൊന്നിയിൻ സെല്വൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പുതിയ ഗാനം ശങ്കര്‍ മഹാദേവനും കെ എസ് ചിത്രയും ഹരിണിയുമാണ് ആലപിച്ചിരിക്കുന്ന.
ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക