എങ്ങനെയാണ് ചോക്ലേറ്റ് ലാവാ കേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…
വേണ്ട ചേരുവകൾ…
ഓറിയോ ബിസ്ക്കറ്റ്- 10 എണ്ണം
ചൂട് പാൽ – 1/4 കപ്പ്
ബേക്കിംഗ് സോഡ- 1/2 ടീസ്പൂൺ
ചോക്ലേറ്റ് കഷ്ണങ്ങൾ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാത്രത്തിൽ ഓറിയോ ബിസ്ക്കറ്റും ചൂടുള്ള പാലും ചേർക്കുക. ബിസ്ക്കറ്റ് ഉരുകാനായി മാറ്റിവയ്ക്കുക. അത് നന്നായി ഉരുകിയ ശേഷം ബേക്കിംഗ് സോഡ ചേർക്കുക. ശേഷം whisker ഉപയോഗിച്ച് നന്നായി ബാറ്റർ മിക്സ് ചെയ്യുക. ശേഷം നെയ്യ് പുരട്ടിയ ചെറിയ കപ്പിലേക്ക് ബാറ്റർ ഒഴിക്കുക. ശേഷം ബാറ്ററിന്റെ നടുഭാഗത്ത് ചോക്ലേറ്റ് കഷണങ്ങൾ ചേർക്കുക. ശേഷം 180 ഡിഗ്രി സെൽഷ്യസിൽ 8-10 മിനിറ്റ് എയർ ഫ്രൈ അല്ലെങ്കിൽ ബേക്ക് ചെയ്തെടുക്കുക. ഈസിയായ ചോക്ലേറ്റ് ലാവാ കേക്ക് തയ്യാർ…
പ്രതികരിക്കാൻ ഇവിടെ എഴുതുക