സുരാജ് വെഞ്ഞാറമൂട് ചിത്രം ‘മദനോത്സവം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സുധീഷ് ഗോപിനാഥാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് തിരക്കഥ. ‘മദനോത്സവം’ എന്ന സിനിമയിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘കാണാദൂരത്താണോ’ എന്ന ഒരു ഗാനമാണ് ഏപ്രില്‍ 14ന് വിഷു റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന ‘മദനോത്സവ’ത്തിലേതായി പുറത്തുവിട്ടത്.
‘മദനൻ’ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന ‘മദന്റെ’ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമീപകാലത്ത് സുരാജ് ചെയ്ത ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കും ഈ കഥാപാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക