വെളുത്തുള്ളിയും സവാളയും കൊണ്ടുള്ള ഹെൽത്തിയായ ഓണിയൻ ഗാർലിക് സൂപ്പ് എളുപ്പം തയ്യാറാക്കാവുന്നതാണ്. അതിനായി വേണ്ട ചേരുവകൾ…
വെളുത്തുള്ളി- 8 അല്ലി
ളരുളക്കിഴങ്ങ്- 1 എണ്ണം
ഗ്രാമ്പൂ – 8 എണ്ണം
ജീരകം പൊടിച്ചത് – 1/2 സ്പൂൺ
ഒലീവ് ഓയിൽ – 2 ടീസ്പൂൺ
സവാള – 1 എണ്ണം
ഫ്രഷ് ക്രീം – അരക്കപ്പ്
ഉപ്പ് – ആവശ്യത്തിന്
സൂപ്പ് തയ്യാറാക്കുന്ന വിധം…
ഒരു വലിയ പാത്രത്തിൽ ഒലിവ് ഓയിൽ ചൂടാക്കുക. ശേഷം അതിലേക്ക് ജീരകം ചേർക്കുക. ഇനി അരിഞ്ഞ് വച്ചിരിക്കുന്ന സവാളയും ഗ്രാമ്പൂവും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് കൂടി വഴറ്റുക.1 കപ്പ് വെള്ളത്തിനൊപ്പം അരിഞ്ഞ ഉരുളക്കിഴങ്ങ് ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ശേഷം 15-20 മിനുട്ട് അടച്ച് വച്ച് വേവിക്കുക. ശേഷം ഫ്രഷ് ക്രീം ചേർത്ത് നന്നായി ഇളക്കുക. രണ്ട് മിനിറ്റ് വേവിച്ച ശേഷം തീ ഓഫ് ചെയ്യുക. ശേഷം ഈ കൂട്ട് തണുക്കാനായി മാറ്റിവയ്ക്കുക. തണുത്തതിന് ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം മല്ലിയില ഉപയോഗിച്ച് അലങ്കരിക്കുക. സൂപ്പ് തയ്യാറായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക