വ്യാഴഴ്ചയ്ക്കകം പെൻഷൻ വിതരണം ചെയ്തില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും എല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മുൻപ് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
സിനിമയിൽ നടിമാർക്ക് എന്നും അവഗണ മാത്രമെന്ന് ഹേമമാലിനി
പെൻഷൻ വിതരണത്തിൽ വീണ്ടും വീഴ്ച വന്നതോടെയാണ് അന്ത്യശാസനവുമായി ഹൈക്കോടതി രംഗത്ത് വന്നത്. നേരത്തെ അഞ്ചാം തീയതിക്ക് മുൻപ് പെൻഷൻ നൽകാൻ നിർദേശം നൽകിയിരുന്നു. ഇക്കാര്യം പാലിക്കപ്പെടാതെ വന്നതോടുകൂടിയാണ് കോടതി ഇടപെട്ടത്. മാസം ലഭിക്കുന്ന കളക്ഷനിൽ നിന്ന് ജീവനക്കാർക്കുള്ള ശമ്പളം നൽകുവാൻ സാധിക്കില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ സത്യവാങ്മൂലം നൽകി അറിയിച്ചിരുന്നു.
സർക്കാർ ഒരുവർഷമായി നൽകുന്ന അൻപത് കോടിയിൽ നിന്നാണ് ഇപ്പോൾ ശമ്പളം നൽകുന്നത്. മാസം തോറും 12 മുതല്‍ 15 വരെ തീയതികള്‍ക്കിടയിലാണ് ഈ തുക ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക