പതിനാലുകാരിയായ പോക്സോ അതിജീവിത തന്റെ മകനെ വിട്ടുകിട്ടണമെന്നാവശ്യവുമായി അധികൃതർക്ക് മുന്നിലെത്തി. ഒന്നരവയസുകാരനായ തന്റെ മകനെ തന്നിൽ നിന്ന് വേർപിരിച്ചു എന്നാണ് പരാതി. മഞ്ചേരിയിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടിയാണ് മകനെ വിട്ടുകിട്ടണം എന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു ഹെൽത്തി സൂപ്പ് റെസിപ്പി ഇതാ
പോക്സോ കേസിലെ ഇരയാണെന്ന വിവരം പുറത്തറിഞ്ഞതോടെ 2022 നവംബറിലാണ് കുഞ്ഞിനെയും പതിനാലുകാരിയേയും ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിച്ചത്. അടുത്ത ബന്ധുവിനൊപ്പം താമസിക്കാൻ 14കാരിയ്ക്ക് അനുമതി നൽകിയെങ്കിലും ഒന്നര വയസുകാരനായ മകനെ ഒപ്പം കൂട്ടാനാകില്ലെന്ന് അറിയിച്ചു
കുഞ്ഞ് സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരട്ടെ എന്ന നിലപാടാണ് അധികൃതർ എടുത്തത്. ഇതോടെ ഒന്നര വയസുകാരന് മുലപ്പാലടക്കം നിഷേധിക്കപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക