റമദാന് വ്രതത്തോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് കെ.എസ്.ആര്.ടി.സി സിയാറത്ത് യാത്ര സംഘടിപ്പിക്കുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്ന് തീര്‍ഥാടന യാത്ര നടത്തുന്നത്. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് അവസരം.
40കഴിഞ്ഞവരാണോ നിങ്ങൾ? മുന്നോട്ടുള്ള യാത്രയിൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ..
ഈ മാസം 23ന് മലപ്പുറം ഡിപ്പോയില്‍ നിനന്നായിരിക്കും ആദ്യ സിയാറത്ത് യാത്ര പുറപ്പെടുക. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന യാത്രയില്‍ മലപ്പുറം ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്ബുറം, പുതിയങ്ങാടി, പൊന്നാനി, പുത്തന്‍പള്ളി, വെളിയംകോട് തുടങ്ങിയ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് അവസരം ലഭിക്കുക. തൃശൂര്‍ ജില്ലയിലെ മണത്തല, ചാവക്കാട് എന്നിവിടങ്ങളിലെ മഖ്ബറകള്‍ കൂടി സന്ദര്‍ശിച്ച് വൈകീട്ട് ആറ് മണിക്ക് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക