മലപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വേനൽചൂട് കൂടി കനത്തതോടെ രോഗങ്ങളുടെ വ്യാപനവും വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തന്നെ പത്ത് പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രണ്ട് വര്ഷം മുൻപും ജില്ലയിൽ സമാനമായ രോഗാവസ്ഥ ഉണ്ടായിരുന്നു. കുടിവെള്ള സ്രോതസ്സുകൾ മലിനീകരിക്കപ്പെട്ട സാഹചര്യം രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
40കഴിഞ്ഞവരാണോ നിങ്ങൾ? മുന്നോട്ടുള്ള യാത്രയിൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ..
ജില്ലയിൽ പനി ബാധിക്കുന്നവരുടെ എണ്ണവും വൻതോതിൽ വർധിക്കുന്നുണ്ട്. ഒരു ദിവസം ഏതാണ്ട് 1,200ന് മുകളിൽ പേർ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 8,532 പേർക്ക് പനി ബാധിച്ചു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പനിയും കടുത്ത തലവേദനയും ചുമയും കഫക്കെട്ടുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
മാത്രമല്ല, സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടി വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത പനി ബാധിതരോട് മൂന്ന് ദിവസത്തിനകവും പനി കുറവില്ലെങ്കിലും കൊവിഡ് ടെസ്റ്റ് നടത്താൻ ആവശ്യപ്പെടുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക