വിഷുവിനോടനുബന്ധിച്ചുള്ള പൂജകൾക്കായി ഇന്ന് വൈകീട്ട് ശബരിമല നട തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന് നമ്പൂതിരി ശ്രീകോവിൽ തുറക്കും. തുടർന്ന് ദീപം തെളിയിക്കും.
10 മിനിറ്റ് വഴങ്ങി തന്നാല്‍ മഞ്ജു വാര്യരുടെ മകളാക്കാമെന്ന് പറഞ്ഞു : മാളവികയുടെ വെളിപ്പെടുത്തല്‍
പതിനെട്ടാം പടിയ്ക്ക് താഴെയുള്ള ആഴിയിലേയ്ക്ക് അഗ്നി പകരുകയും ശേഷം അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുകയും ചെയ്യും. ഇന്ന് പുലർച്ചെ മുതൽ പതിവ് പൂജകളും അഭിഷേകവും വഴിപാടുകളും ഉണ്ടായിരുന്നു. ഏപ്രിൽ 15 ന് പുലർച്ചെ വിഷുക്കണി ദർശനം ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി പത്ത് മണിയ്ക്ക് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക