രാഹുൽ ഗാന്ധിക്ക് എതിരെ സുശിൽ മോദി നല്കിയ അപകീർത്തിപ്പെടുത്തൽ കേസ് ഇന്ന് പട്നയിലെ ജനപ്രതിനിധികൾക്കായുള്ള കോടതി പരിഗണിക്കും.
പരാതിക്കാരനിൽ നിന്നുള്ള തെളിവ് ശേഖരണം കോടതി പൂർത്തിയാക്കി രാഹുൽ ഗാന്ധിയോട് കോടതിയിൽ നേരിട്ട് ഹാജരായി അദ്ദേഹത്തിന്റെ ഭാഗം അവതരിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകില്ല . പകരം അദ്ദേഹത്തിന്റെ അഭിഭാഷകനായ ചീമ ഇന്ന് കോടതിയിൽ ഹാജരാകും. ഇതുമായി ബന്ധപ്പെട്ട ഒരു കേസിൽ നേരത്തെ ശിക്ഷ വിധിയുണ്ടായി.
അതിനാൽ, ഒരേ വിഷയത്തിൽ രണ്ടു ശിക്ഷ സാധ്യമല്ലെന്ന കാര്യം അഭിഭാഷകൻ കോടതിയിൽ അറിയിക്കും. എന്നാൽ, കേസിലെ പരാതിക്കാരൻ വ്യത്യസ്തനായതിനാൽ കേസുമായി മുന്നോട്ട് പോകണമെന്ന് ആയിരിക്കും മറുവാദം .
പ്രതികരിക്കാൻ ഇവിടെ എഴുതുക