സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് വേണ്ടി വൈദ്യുതി ബോർഡ് ആരംഭിച്ച ടെൻഡർ മന്ത്രി ഇടപ്പെട്ട് നിർത്തിവച്ചു. സംസ്ഥാനത്ത് പ്രീപെയ്ഡ് മീറ്റർ സ്ഥാപിക്കുന്നതിനാണ് വൈദ്യുതി ബോർഡ് ടെൻഡർ നടപടി ആരംഭിച്ചത്. എന്നാൽ ഇത് മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെട്ട് നിർത്തിവക്കുകയായിരുന്നു.
പൊള്ളലേറ്റ് സംസ്ഥാനം; വേനൽ മഴ കുറഞ്ഞതോടെ ചൂട് അസഹനീയമാകുന്നു
പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംബന്ധിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുകയാണ്.
പക്ഷേ സർക്കാർ ഒരു തീരുമാനം എടുക്കുന്നതിന് മുൻപായി തന്നെ വൈദ്യുതി ബോർഡ് ടെൻഡർ നടപടി തുടങ്ങി. അതിനാൽ തന്നെ തീരുമാനം വരുംവരെ ടെൻഡർ നടപടി നിർത്താനാണ് മന്ത്രി നൽകിയ നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക