സംസ്ഥാനത്ത് വേനൽ മഴ കുറഞ്ഞു. ഇതോടെ ചൂട് അസഹനീയമായി. മനുഷ്യ ശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിനെ അളക്കുന്ന താപസൂചികയും പല പ്രദേശങ്ങളിലും വർദ്ധിച്ചിട്ടുണ്ട്.
മാനം തെളിഞ്ഞ സാഹചര്യത്തിൽ അൾട്രാവയലറ്റ് കിരണങ്ങൾ നേരിട്ട് പതിക്കാനുള്ള സാഹചര്യവും കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
തെലുങ്കിൽ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ സ്വന്തം സംയുക്ത
വരാനിരിക്കുന്ന ദിവസങ്ങളിൽ പകൽ 11 മണിക്കും മൂന്നുമണിക്കും ഇടയിൽ പുറത്തിറങ്ങുന്നതിൽ അതീവ ശ്രദ്ധ വേണമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. 40.7 ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട് കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക