വിഷുവിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കേരള കർണാടക ആർടിസികൾ കൂടുതൽ സ്പെഷ്യൽ ബസ്സുകൾ ഓടിക്കും. 12, 13,14 തീയതികളിലാണ് ബസ് സർവീസ് നടത്തുക.
സുഗതകുമാരിയുടെ വീട് സർക്കാറിന് വിട്ട് നൽകില്ലെന്ന് ആവർത്തിച്ച് ഉടമ
വെള്ളിയാഴ്ച 11 സർവീസ് കൂടി പുതിയതായി അനുവദിച്ചിരുന്നു. ഇതോടെ കർണാടക ആർടിസി സ്പെഷ്യലുകൾ 42 ആയി. എറണാകുളം 5, തൃശ്ശൂർ 6, പാലക്കാട് 5, കണ്ണൂർ 14, കോട്ടയം 4, കോഴിക്കോട് 6 എന്നിങ്ങനെയാണ് അധിക സർവീസുകൾ.
ആധാറുമായി ബന്ധപ്പെട്ട വിരലടയാളം ശേഖരിക്കൽ ; ഇനി മൊബൈൽ ക്യാമറ തന്നെ ധാരാളം
ഏപ്രിൽ 14ന് ബംഗളൂരുവിൽ നിന്ന് മൂന്നാറിലേക്കും മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. അതേസമയം ആവശ്യം അനുസരിച്ച് ഇനിയും സർവീസുകൾ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക