ആരാധകരെ എന്നും തന്നോട് ചേർത്തുനിർത്താൻ ശ്രമിക്കുന്ന നടനാണ് അജിത്. ഇപ്പോൾ ഇതാ അങ്ങനെയുള്ള ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഒരു അമ്മയും കുഞ്ഞിനും ഒപ്പം നിൽക്കുന്ന അജിന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതേകുറിച്ചൊരു പോസ്റ്റും യുവതിയുടെ ഭർത്താവ് പങ്കുവച്ചിട്ടുണ്ട്. 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന ഭാര്യയ്ക്ക് ലഗേജ് ചുമന്ന് അജിത് പുറത്തെത്തിച്ച് നൽകിയെന്ന് പോസ്റ്റിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ
എന്റെ ഭാര്യ ഗ്ലാസ്ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചായിരുന്നു. ഇതിനിടയിൽ നടൻ അജിത് കുമാറിനെ കാണാൻ അവസരം ലഭിച്ചു. സ്യൂട്ട്കേസും കുട്ടിയുമായി അവൾ താരത്തെ കാണാനെത്തി. എന്നാൽ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നാണ് അദ്ദേഹം പറഞ്ഞത് ‘, എന്നാണ് യുവതിയുടെ ഭർത്താവ് കുറിപ്പിൽ പറയുന്നത്. പിന്നാലെ അജിത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക