നവ്യാ നായര് പ്രധാന കഥാപാത്രമാകുന്ന ജാനകി ജാനേന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. നർമ്മത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ളതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവ്യയാണ്. ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രമായി സൈജു കുറുപ്പും ഉണ്ട്. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഷറഫുദ്ദീൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, കോട്ടയം നസീർ നന്ദു, പ്രമോദ് വെളിയനാട്, ജോർജ് കോരാ, ജോർഡി. പൂഞ്ഞാർ, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരും പ്രധാന താരങ്ങളാണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക