പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങള്‍ എത്തിയതിന്റെ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്. വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. എന്നാല്‍ ഫോട്ടോയിലെ വിക്രമിന്റെ ലുക്കാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. നീണ്ട മുടിയും താടിയും, തീരെ മെലിഞ്ഞ രൂപവും. സ്റ്റൈലന്‍ ലുക്ക്.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന് വേണ്ടിയാണ് വിക്രമിന്റെ ഈ രൂപമാറ്റം. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നുണ്ട്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്റെ’ കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.
கோயம்புத்தூர்!! இதோ வர்ரோங்கண்ணா!! 💛#ps2 #CholasAreBack #ManiRatnam @arrahman @actor_jayamravi @Karthi_Offl @trishtrashers #AishwaryaLekshmi @LycaProductions pic.twitter.com/6Mkf5SlaO7
— Vikram (@chiyaan) April 16, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക