ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള കേര സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ ‘അന്തര’ത്തിന്റെ ടീസർ റിലീസ് ചെയ്തു. മ്യൂസിക് 247 ലൂടെയാണ് ടീസർ പുറത്തിറങ്ങിയത്.
45 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ നേഹക്കൊപ്പം ട്രാൻസ്ജെൻഡർ സമൂഹത്തിലെ ആക്ടിവിസ്റ്റും’ എഴുത്തുകാരിയും അഭിനേതാവുമായ എ രേവതിയാണുള്ളത്.പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്സ് വരച്ച് കാട്ടുന്നതാണ് ‘അന്തര’ത്തിന്റെ ടീസർ .
പ്രതികരിക്കാൻ ഇവിടെ എഴുതുക