സൽമാൻ ഖാന്റെ സെറ്റിൽ സ്ത്രീകൾക്ക് കഴുത്തിറക്കം കൂടിയ വസ്ത്രങ്ങളിടാൻ അനുവാദമില്ലെന്ന വാർത്ത തള്ളി ബോളിവുഡ് താരം ഷെഹനാസ് ഗിൽ. സെറ്റിലെ വസ്ത്രധാരണത്തിൽ പ്രചരിക്കുന്നതുപോലെ യാതൊരുവിധ നിബന്ധനകളും ഏർപ്പെടുത്തിയിട്ടില്ല എന്നാണ് ഷെഹനാസ് പറയുന്നത്.
ബിഗ് ബോസിലേത് പോലെയാണ് നടൻ സെറ്റിലെന്നും യാതൊരു വ്യത്യാസവും തനിക്ക് തോന്നിയിട്ടില്ലെന്നും നടി പറഞ്ഞു. ‘കിസി ക ഭായ് കിസി കി ജാൻ എന്ന ചിത്രത്തിന് പിന്നാലെ നടി പലക് തിവാരി നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ സെറ്റിലെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിലടക്കം പ്രചാരം നേടിയിരുന്നു. പിന്നാലെയാണ് ഷെഹനാസിന്റെ പ്രതികരണം.
‘ഒരിക്കലും അങ്ങനെയല്ല. വസ്ത്രധാരണത്തിൽ നിബന്ധനകളൊന്നും അദ്ദേഹം സെറ്റിൽ ഏർപ്പെടുത്തിയിട്ടില്ല. സൽമാൻ ബിഗ് ബോസിലേത് പോലെയാണ് സെറ്റിലും. ഒരു വ്യത്യാസവും എനിക്ക് തോന്നിയിട്ടില്ല.
എപ്പോഴും നല്ല ഉപദേശം നൽകി ഞങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നു. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആദ്ദേഹം എപ്പോഴും പറയാറുള്ളത്. എല്ലാവരോടും വളരെ കാര്യമായാണ് പെരുമാറുന്നത്. അദ്ദേഹമുള്ള സെറ്റ് വളരെ രസകരമാണ്,’ ഷെഹ്നാസ് വ്യക്തമാക്കി.
സെറ്റിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന് സൽമാൻ ഖാന് നിർബന്ധമുണ്ട്, കഴുത്ത് ഇറങ്ങിയ വസ്ത്രങ്ങൾ അദ്ദേഹം അനുവദിക്കില്ല. പലർക്കും സൽമാന്റെ സെറ്റിനെ കുറിച്ച് ധാരണയില്ല. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്നാണ് സൽമാന്റെ നിർദേശം. അക്കാര്യത്തിൽ നടൻ കണിശക്കാരനാണ്, എന്നായിരുന്നു നടി പലക് തിവാരി അഭിമുഖത്തിൽ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക