മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28-ന് റിലീസിനായി തയ്യാറെടുക്കുകയാണ്.
റിലീസിനോടനുബന്ധിച്ചുള്ള പ്രൊമോഷൻ പരിപാടികൾ ഗംഭീരമായി സോഷ്യൽ മീഡിയയിലും നേരിട്ടും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ തൃഷയ്ക്കും ജയം രവിക്കും ട്വിറ്റർ പ്രോസസിനിടയിൽ ബ്ലൂ ടിക്ക് നഷ്ടമായതാണ് ചർച്ചായാകുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ പേര് നൽകിയതാണ് ഇതിന് കാരണം.
പ്രൊമോഷന്റെ ഭാഗമായി തൃഷയും ജയം രവിയും അവരുടെ യഥാർത്ഥ പേരിൽ നിന്ന് കഥാപാത്രങ്ങളുടെ പേരാണ് ട്വിറ്റർ ഹാൻഡിലിന് നൽകിയത്. ജയം രവി ‘അരുൺമൊഴി വർമൻ’ എന്നും തൃഷ ‘കുന്ദവൈ’ എന്നും പേര് മാറ്റിയതിന് ശേഷമാണ് ബ്ലൂ ടിക്ക് അപ്രത്യക്ഷമായത്.
സംഭവത്തിന് ശേഷം തൃഷ തന്റെ പേര് പഴയ പേരിലേക്ക് (തൃഷ) മാറ്റി. ജയം രവി അരുൺ മൊഴി വർമൻ എന്ന പേര് മാറ്റിയിട്ടില്ല.
പിഎസ് 2-ന്റെ പ്രൊമോഷൻ പരിപാടികളിൽ പുരോഗമിക്കുകയാണ്. സിനിമയിലെ താരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിക്രം, കാർത്തി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി എന്നിവർ ഒരുമിച്ച് വിമാന യാത്രയിലിരിക്കുന്ന ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക