വേനൽ ചൂടേറ്റ് പൊള്ളലേൽക്കുകയാണ് സംസ്ഥാനത്തിന്. സംസ്ഥാനത്ത് ഉയർന്ന താപനില തന്നെ തുടരുന്ന സ്ഥിതിയാണ്.
അതേസമയം, വരും ദിവസങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യതയുള്ളത്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം കഴിഞ്ഞദിവസം ഏറ്റവും കൂടിയ തപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൽ.എസ്. എസ് യു.എസ്.എസ് സ്കോളർഷിപ്പ് മാതൃക പരീക്ഷ ഏപ്രിൽ 19ന് നടക്കും
എരിമയൂരിൽ 43.5 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക